Breaking News

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം യുവതി ഒളിച്ചോടിയ സംഭവം; ഇരുവരും അറസ്റ്റിൽ


കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരീ ഭർത്താവും അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിൽനിന്ന് പ്രതികളെ കൊല്ലം ഇരവിപുരം പൊലീസാണ് പിടികൂടിയത്. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസിൽ താമസിക്കുന്ന ഐശ്വര്യ (28), ഇവരുടെ സഹോദരീ ഭർത്താവ് ചാല രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സൻജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

മാടൻനടയ്ക്കടുത്തുള്ള ഭർതൃഗൃഹത്തിൽനിന്ന് കഴിഞ്ഞ 22നാണ് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി.

വെസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. രാത്രിയിൽ റെയിൽവെ പൊലീസിൽനിന്നാണ് വെസ്റ്റ് പൊലീസിന് വിവരം ലഭിച്ചത്. റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.



പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേർക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം പെൺകുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.


നേരത്തെ പെൺകുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്.

No comments