Breaking News

കാവ് സംരക്ഷണ ധനസഹായത്തിന് അപേക്ഷിക്കാം


കാസർകോട്് ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിനുള്ള വനം വന്യജീവി വകുപ്പിന്റെ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കർമ്മ പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്.  നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുളള കർമ്മ പദ്ധതികൾ എന്നിവയും സമർപ്പിക്കണം.  ജൂലൈ 15നകം വിദ്യാനഗർ ഉദയഗിരിയിലുളള സാമൂഹ്യ വനവൽക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷാഫോറത്തിനും, വിവരങ്ങൾക്കും ഉദയഗിരിയിലുളള സാമൂഹ്യവനവൽക്കണ വിഭാഗം ഓഫീസിലോ കാസർകോട്, ഹോസ്ദുർഗ് സാമൂഹ്യ വനൽക്കരണം റെയിഞ്ചുകളിലോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോറം കേരളാ  വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 04994-255234

No comments