ചുള്ളിക്കര കൊട്ടോടി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 കുട്ടികൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്തു
രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 50 കുട്ടികൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡോ ഡി.സജിത്ത ബാബു ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് എം ചാക്കോ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക കെ.വത്സല റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരികാലായിൽ, എം.കൃഷ്ണകുമാർ, പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള, വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, പ്രിൻസിപ്പൽ പി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകർ, പിടിഎ , നാട്ടുകാർ, രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് 50 സ്മാർട്ട് ഫോണുകൾ വാങ്ങിയത്. നിലവിൽ നൂറു ശതമാനം ഓൺലൈൻ പഠന സൗകര്യമുള്ള സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ.
No comments