Breaking News

ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ TAX PAYBACK സമരം നടത്തി


ചിറ്റാരിക്കാൽ: ഇന്ധന വിലയിലെ കേന്ദ്ര സംസ്ഥാന ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് 

സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത TAX PAYBACK സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം തലത്തിലുള്ള സമരപരിപാടി ചിറ്റാരിക്കാൽ പെട്രോൾ പമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. 

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം  പ്രശാന്ത് പാറേക്കുടി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് സോണി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ അധ്യക്ഷനായി.


യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടി ഷോണി കലയന്തങ്കൽ മുഖ്യപ്രഭാഷണം നടത്തി.

ജോസ് കുത്തിയതോട്ടിൽ  അഡ്വ.ജോസഫ് മുത്തോലി, ഷിജിത്ത് തോമസ് കുഴുവേലിൽ, റിജേഷ് പാലമറ്റം, ആൽബിൻ ഇലഞ്ഞിമറ്റം, ഒസ്റ്റിൻ കുര്യൻ, സബിൻ സണ്ണി, അഖിൽ തോമസ് എന്നിവർ സംസാരിച്ചു

No comments