Breaking News

പ്രദേശത്തെ പതിനഞ്ചോളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി DYFl ഇടത്തോട് യൂണിറ്റ്


പരപ്പ: സർവ്വ മേഖലകളേയും നിശ്ചലമാക്കിക്കൊണ്ട് കോവിഡ് മഹാമാരി നിറഞ്ഞാടുമ്പോൾ പുതിയ സാധ്യതകളിൽ കൂടി മനുഷ്യജീവിതം ചലിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ജനങ്ങളും. അത്തരത്തിൽ ഏറ്റവും പ്രയാസം നേരിട്ട മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസ മേഖല. പക്ഷേ, ഓൺലൈനായി ക്‌ളാസ്സ്‌റൂമുകൾ സജ്ജമാക്കിക്കൊണ്ട്  ആ പോരായ്മയെയും പരിഹരിക്കുന്നതിന് ഇടത് സർക്കാറും വിദ്യാഭ്യാസ വകുപ്പും അക്ഷീണം പ്രയത്നിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്‌ളാസ്സ്‌ റൂമുകളിൽ ഭാഗമാവാൻ സംവിധാനങ്ങളില്ലാത്ത ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ട് എന്ന വസ്തുതയെ തിരിച്ചറിഞ്ഞ് അത്തരം കുട്ടികൾക്ക് കൈത്താങ്ങേകാനുള്ള  ഉദ്യമത്തിനാണ് ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റ് മുന്നിട്ടിറങ്ങുന്നത്. ഇടത്തോടും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ വിദ്യാർത്ഥികളുണ്ട്, അവരിൽ നിന്നും പഠന സൗകര്യമില്ലാത്ത അർഹരായ കുട്ടികളെ കണ്ടെത്തി ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്‌ ഫോണുകൾ നൽകി സർക്കാരിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന മഹത്തായ കർമ്മമാണ് ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്. പതിനഞ്ചോളം സ്മാർട്ട് ഫോണുകളാണ് യൂണിറ്റ് നേതൃത്വത്തിൽ നൽകുന്നത്. നാട്ടിലെ നന്മ മനസുകളുടേയും പ്രവാസി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഈ ലക്ഷ്യത്തിലേക്ക് ഇവർ എത്തിച്ചേർന്നത്. 

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇടത്തോട് സ്ക്കൂളിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകളുടെ വിതരണം നടക്കും.  DYFI ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്തംഗവുമായ സി.ജെ സജിത്ത് വിതരണോദ്ഘാടനം നിർവ്വഹിക്കും.

No comments