Breaking News

ഡി കാറ്റഗറി: അജാനൂർ പഞ്ചായത്തിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ


അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് കേവിഡ് നിയന്ത്രണത്തിന്റെ  മാനദണ്ഡമനുസരിച്ച് ഡി കാറ്റഗറിയിൽ . കഴിഞ്ഞ ഒരാഴ്ച്ച ആഴ്ച മുമ്പ് സി കാറ്റഗറിയിൽ ആയിരുന്നു ടി പി ആർ കൂടിയതിനാൽ ഡി കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ച 737 ആളുകൾ ടെസ്റ്റിന് വിധേയമായി. അതിൽ 193 പേർ പോസറ്റിവ് ആയി. 26.16 ആണ് ടി പി ആർ നിരക്ക്. അതുകൊണ്ട് തന്നെ  24 ന് മുകളിൽ   ടി പി ആർ നിരക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഗണത്തിലാണ് അജാനൂർ പഞ്ചായത്ത് ഉള്ളത്.

അതിന്റെ ഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരിക്കുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ  ജൂൺ 24 വ്യാഴാഴ്ച്ച  മുതൽ ഒരാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.

No comments