Breaking News

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ; സമയം നീട്ടി നൽകിയതായി ഹോസ്ദുർഗ് എംപ്ലോയ്മെന്റ് ഓഫീസർ


കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താനുമുള്ള സമയം നീട്ടി നൽകിയതായി ഹോസ്ദുർഗ് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക് ആഗസറ്റ് 31 വരെ പുതുക്കാം. 2013 മാർച്ചിനോ അതിന് ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന പട്ടികജാതി, പട്ടിക വർഗ ഉദ്യോഗാർഥികൾക്കും ആഗസ്ത് 31 വരെ പുതുക്കാം. പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട് നിലിവിലുള്ള മറ്റു ഉത്തരവുകൾക്ക് മാറ്റമില്ല.

eemployment.kerala.gov.in വഴി 2019 ഡിസംബർ 20മുതൽ ഓൺലൈനായി രജിസ്ട്രേഷനോ, സർട്ടിഫിക്കറ്റ് ചേർക്കലോ നടത്തിയ ഉദ്യോഗാർഥികൾക്ക് ആഗസറ്റ് 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 31വരെ സമയം നീട്ടി നൽകി.

No comments