ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ പിറന്നാൾ ദിനത്തിൽ കുമ്പളപ്പള്ളി ക്വാറന്റൈൻ കേന്ദ്രത്തിൽ ബിരിയാണി വിളമ്പി ആരാധകർ
പെരിയങ്ങാനം: അർജന്റീനൻ ഫുട്‌ബോൾ താരം മെസ്സിയുടെ മുപ്പത്തി നാലാം പിറന്നാൾ ദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ച് ആരാധകരായ മെസ്സി ബ്രദേർസ് മീർകാനം. നാടാകെ യൂറോക്കപ്പിന്റെയും,കോപ്പ അമേരിക്കയുടെയും ആവേശത്തിമിർപ്പിൽ നിൽക്കുന്ന സമയത്ത് വന്ന പ്രീയ താരത്തിന്റെ പിറന്നാളിൽ കുമ്പളപ്പള്ളി ക്വാറന്റൈൻ കേന്ദ്രത്തിൽ മീർകാനത്തെ മെസ്സി ആരാധകരുടെ വക ഇന്നത്തെ ഉച്ച ഭക്ഷണമായി ബിരിയാണി നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ബിരിയാണി പൊതി ഏറ്റു വാങ്ങി
No comments