മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാം : ധനമന്ത്രി
മരച്ചീനിയിൽ നിന്ന് വില കുറഞ്ഞ സ്പിരിറ്റ് ഉത്പാദനം പരിഗണിക്കാമെന്ന് ധനമന്ത്രി സഭയിൽ. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങൾ വഴി 2000 കോടി രൂപയുടെ പദ്ധതി പരിഗണിക്കുമെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. പൈനാപ്പിൾ, പഴം, മാങ്ങ എന്നിവ കേടുവരാതെ സംരക്ഷിക്കാനും 4% പലിശ നിരക്കിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കാനും പദ്ധതിയൊരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ടിൽ ശാസ്താംകോട്ട തടാകം, പരവൂർ കായൽ, അടവി എന്നിവയെയും ഉൾപ്പെടുത്തി. കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
No comments