Breaking News

എൻഡോസൾഫാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുക: ദുരിതബാധിതരുടെ വീട്ടുമുറ്റത്തെ സമരം സങ്കടക്കാഴ്ച്ചയായി


അമ്പലത്തറ: ബജറ്റിൽ തുക വകയിരുത്താതിലും ആവശ്യമായ ചികിത്സ ലഭിക്കാതിലും പ്രതിഷേധം രേഖപ്പെടുത്താനും ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാനും വേണ്ടി വീട്ടുമുറ്റത്ത് നടത്തിയ സമരം സങ്കട കാഴ്ചകളായി.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന സമരമുറ്റത്ത് നൂറ്ക്കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. 

ദയാബായി , സി.ആർ. നീലകണ്ഠൻ, കെ. അജിത, എം.സുൽഫത്ത്, സീതാദേവി കാര്യാട്ട്, അനിതഷിനു തുടങ്ങി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ആശംസകളറിയിച്ചു.

സർക്കാർ വാക്കു പാലിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങി പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു സമരത്തിൽ ഉന്നയിച്ചത്.

സ്വന്തം വീട്ടുമുറ്റത്ത് പ്ലക്കാർഡുകൾ ഏന്തിയാണ് ദുരിതബാധിതരുടെ കുടുംബം സമരത്തിൽ പങ്കാളികളായത്.

No comments