ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് മൊബൈൽ ഫോൺ നൽകി KCYM തോമാപുരം യൂണിറ്റ്
ചിറ്റാരിക്കാൽ :ചിറ്റാരിക്കാൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂളിലെ ഭിന്ന ശേഷിയുള്ള നിർധനരായ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് കെ.സി.വൈ.എം തോമാപുരം യൂണിറ്റിലെ യുവജനങ്ങൾ. കോവിഡ് കാലയളവിൽ ജനോപകാര പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ച കെ.സി.വൈ.എം തോമാപുരം യൂണിറ്റിലെ യുവജനങ്ങൾ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസ്സ് മരിയസ് എ ബി സ് ന്റെ ആവശ്യ പ്രകാരമാണ് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത് . കെ.സി.വൈ.എം തോമാപുരം യൂണിറ്റ് സെക്രട്ടറി സുജോ പൊടിമറ്റം ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസ്സ് മരിയ സ് എ ബി സ് നു മൊബൈൽ ഫോൺ കൈമാറി. ഷിജിത് തോമസ് കുഴുവേലി, അഗസ്റ്റിൻ ബിജു, അരുൺ ചിലമ്പട്ടശേരി എന്നിവർ സാനിധ്യമറിയിച്ചു. തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക് എന്നും അകമഴിഞ്ഞ് സഹായിക്കുന്ന നല്ലവരായ വ്യക്തികളോടുള്ള നന്ദി കെ.സി.വൈ.എം തോമാപുരം യൂണിറ്റ് പ്രസിഡന്റ് സെലക്ട് സെബാസ്റ്റ്യൻ എടക്കാരോട്ട് പ്രകടിപ്പിച്ചു .
No comments