Breaking News

മലയോരത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സർവീസുകള്‍ ഇന്ന് മുതല്‍ പുനരാംഭിക്കും


ചെറുപുഴ: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിർത്തിവച്ചിരുന്ന  കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകള്‍ ഇന്ന് (ജൂണ്‍14) തിങ്കളാഴ്ച്ച മുതൽ പുനരാഭിക്കും. വൈകുന്നേരം 3.30ന് കൊന്നക്കാട് നിന്നും 4.45ന് പാലായിൽ നിന്നും പുറപ്പെട്ട് വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ,

എറണാകുളം, രാമപുരം മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കൊന്നക്കാട് - ചെറുപുഴ - പാലാ മുണ്ടക്കയം സൂപ്പര്‍ ഫാസ്റ്റ്, ഉച്ചയ്ക്ക്  2 മണിക്ക് പയ്യന്നൂരില്‍ നിന്നും ആരംഭിച്ച് 3.15ന് ചെറുപുഴയില്‍ നിന്നും

വെെകുന്നേരം 4.25ന് നെടുംകണ്ടത്തില്‍ നിന്നും പുറപ്പെട്ട് ആലക്കോട്, കരുവന്‍ചാല്‍, തൃശൂര്‍,കോതമംഗലം  ഇടുക്കി, കട്ടപ്പന മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള

ചെറുപുഴ - നെടുംക്കണ്ടം സൂപ്പര്‍ ഫാസ്റ്റ്

വെെകുന്നേരം 4.50ന് കൊന്നക്കാടില്‍ നിന്നും വെെകുന്നേരം 5ന് കോട്ടയത്ത് നിന്നും പുറപ്പെട്ട് വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, ത്യശൂര്‍, മൂവാറ്റുപുഴ, കുറവിലങ്ങാട് മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കൊന്നക്കാട് -

ചെറുപുഴ - കോട്ടയം സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് സര്‍വ്വീസ് പുനരാംഭിക്കുന്നത്. ഓണ്‍ലെെനില്‍ റിസര്‍വേഷന്‍ ലഭ്യമാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് മലയോരത്തെ

തിരുവിതാംകൂർ മേഖലയുമായി ബന്ധിപ്പിച്ചുള്ള സർവീസുകള്‍ പുനരാരംഭിക്കുന്നത്.

No comments