Breaking News

ലോക്ക്ഡൗൺ: സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം




തിരുവനന്തപുരം: ലോക്ക്ഡൗണിൽ സംസ്ഥാനത്തെ നാളെ മാത്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങൾ. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. പകരം ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ നാളെ തുറന്നു പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.

നാളത്തെ പ്രധാന ഇളവുകൾ

വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ്‌ ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല.
നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.
സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വ

No comments