Breaking News

മലയോരത്ത് ബിഎസ്എൻഎൽ ടവറുകൾ പണിമുടക്കുന്നു ഒപ്പ് ശേഖരണവുമായി കൊന്നക്കാട് വൈറ്റ്ആർമി കൂട്ടായ്മ.



കൊന്നക്കാട്: മലയോരത്തെ മൊബൈൽ ടവറുകൾ നോക്ക് കുത്തിയാകുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം അടക്കം മുടങ്ങുന്ന അവസ്ഥ പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കൊന്നക്കാട് കേന്ദ്രീകരിച് ഉള്ള വൈറ്റ് ആർമി വാട്സപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി അയക്കാൻ പൊതു ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തിയത്. മലയോരത്ത് പൊതുവെ ഉപഭോക്താക്കൾ കൂടുതൽ ഉള്ള ബി എസ് എൻ എൽ മഴക്കാലം ആയതോടെ പൂർണമായും പണി മുടക്കിലാണ്. പട്ടിക ജാതി വിദ്യാർത്ഥികൾ അടക്കം ഉള്ള ഈ മേഘയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം വലുതാണ്. ഈ സാഹചര്യത്തിലാണ് കളക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചത്. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ നേതൃത്വം നൽകി. ഡാർലിൻ ജോർജ് കടവൻ, രതീഷ് ഒന്നാമൻ, ഷിജോ, സുരേഷ് എന്നിവർ നേതൃത്വം നൽകി.

No comments