Breaking News

ഒടയഞ്ചാൽ കോടോത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു




ഒടയംചാൽ:കോടോത്ത് കാഞ്ഞിരത്തിങ്കാലിൽ കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഒടയംചാലിലെ ഓട്ടോ ഡ്രൈവർ മരണ്ണപ്പെട്ടു. എരുമകുളത്തെ മനോജാണ് (37) മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഓട്ടോ ഓടിക്കുന്നതിനോടൊപ്പം ഒടയംചാലിൽ ശ്രീ ദുർഗ ടെക്സറ്റയിൽസ് നടത്തി വരികയായിരുന്നു മനോജ്.ഒടയംചാലിൽ നിന്നും എരുമകുളത്തെ വീട്ടിലേക്ക്‌ വരും വഴിയാണ് അപകടം ഉണ്ടായത്. മൃതദ്ദേഹം കാഞ്ഞങ്ങാട് ജില്ലാസ്പത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വീട്ട് വളപ്പിൽ സംസ്ക്കരിക്കും. ജലജ - കുഞ്ഞിരാമൻ എന്നിവരുടെ മകനാണ് മനോജ് .ഭാര്യ: ശോഭ ഏക മകൻ: ആദിനന്ദ് സഹോദരൻ: വിനീത്

No comments