Breaking News

തട്ടുമ്മലിൽ ഓൺലൈൻ പഠനം വഴിമുട്ടിയ കുട്ടികളുടെ വീട്ടിലേക്ക് ടെലിവിഷനുമായി സി.പി.ഐ.എം ഏഴാംമൈൽ ലോക്കൽ കമ്മറ്റി


അട്ടേങ്ങാനം: കോടോംബേളൂർ തട്ടുമ്മൽ രാജീവ് ലക്ഷം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളി വിനു ഓമന ദമ്പതികളുടെ 4  കുട്ടികൾക്ക് പഠിക്കാൻ ടെലിവിഷനോ ഫോൺ സൗകര്യങ്ങളോ ഇല്ലാതെ ഓൺലൈൻ പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ കുടുംബത്തിന് ആശ്വാസമായി സി.പി.ഐ.എം ഏഴാംമൈൽ ലോക്കൽ കമ്മറ്റി കുട്ടികൾക്ക് പഠനസൗകര്യത്തിനായി ടെലിവിഷൻ വാങ്ങി നൽകിയത്.  സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവും,പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റുമായ എം.ലക്ഷ്മി ടെലിവിഷൻ കുടുംബത്തിന് കൈമാറി. കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ, ഏഴാംമൈൽ ലോക്കൽ കമ്മറ്റി സെക്രട്ടറി സി. ബാബുരാജ്, എൽ.സി അംഗങ്ങളായ ടി.അച്ചുതൻ, ടി.വി പവിത്രൻ ,ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ, നാരായണൻ അരിയളം, സുധിഷ് ,ഗംഗാധരൻ, പ്രദീപ്, സുകുമാരൻ എന്നിവർ സംബന്ധിച്ചു. ടെലിവിഷനുമായി

വീട്ടിലെത്തുമ്പോഴേക്കും വീടിൻ്റെ വൈദ്യുതി ബില്ല് അടക്കാത്തതിനാൽ കണക്ഷൻ വിഛേദിച്ച അവസ്ഥയിലായിരുന്നു. സംഘത്തിലുണ്ടായിരുന്ന നാരായണൻ അരിയളം ഇവരുടെ മുഴുവൻ ബിൽ തുകയും അടച്ച് തീർത്ത് കുടുംബത്തിന് ആശ്വാസമേകി.

No comments