Breaking News

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കൊലപാതകം; പോലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി വനിതാ കമ്മീഷന്‍




തിരുവനന്തപുരം | പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി വനിതാ കമ്മീഷന്‍. പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും ഉചിതമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ നിസ്സാരമായി കാണാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ താക്കീതിലൊതുക്കി വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും ജോസഫൈന്‍ പറഞ്ഞു.


No comments