Breaking News

സൗദി അറേബ്യയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്




നജ്റാൻ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദി അറേബ്യയിലെ നജ്റനിലാണ് വാഹനാപകടം ഉണ്ടായത്, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ (31), കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.






ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നു എല്ലാവരും മലയാളികൾ ആയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

No comments