Breaking News

യുവതി തീ കൊളുത്തി മരിച്ച നിലയിൽ: പോലീസ് എത്തിയതോടെ ഇറങ്ങി ഓടി ഭർത്താവ്


തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശിനി അർച്ചനയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു അർച്ചനയ്ക്ക്. വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ ഭർത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. സുരേഷിനെ പോലീസ് പിന്തുടർന്ന് പിടികൂടി.


സുരേഷ് അർച്ചനയുടെ പിതാവിനോട് ഓഹരിയും പണവും ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു. പണം ഇല്ലാത്തതിനാൽ നൽകിയില്ല.


ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.മരണത്തിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലത്ത് ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് അടുത്ത മരണവും.


No comments