ആരോഗ്യരംഗത്ത് വിദഗ്‌ധരെ സ്യഷ്ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്സ് ട്രെയിനിംഗ് ആരംഭിക്കുന്നു
കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു.
ജില്ലാ ഭരണകൂടവും നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനും, കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസുമായി (KASE) സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,ഹോം ഹെൽത്ത് എയ്ഡ്, മെഡിക്കൽ എക്യുപ്മെന്റ്
ടെക്നോളജി അസിസ്റ്റൻറ് എന്നീ കോഴ്സുകളിൽ ആണ് ട്രെയിനിങ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുമാസത്തെ സൗജന്യ ക്ലാസ്റൂം പരിശീലനവും ആശുപത്രികളിലോ, ഹെൽത്ത് സെന്ററുകളിലോ 90 ദിവസത്തെ നിർബന്ധിത ഓൺ ജോബ് പരിശീലനവും നൽകും.
ആദ്യഘട്ടത്തിൽ “ഹോം ഹെൽത്ത് എയ്ഡ്” എന്ന കോഴ്സ് മാത്രമാണ് കാസർകോട് ജില്ലയിൽ ജൂൺ മാസത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്. 18 നും 35 നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്ക് മാത്രമായിരിക്കും പരിശീലനം.
ഈ കോഴ്സിന് (ഹോം ഹെൽത്ത് എയ്ഡ് - നഴ്‌സിംഗ് അസിസ്റ്റന്റ്) ചേരാൻ താൽപര്യമുള്ളവർ https://forms.gle/Q6NfFQKUYNwysD6a6
എന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിച്ചു ജൂണ് 15 നകം നൽകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് കാസർകോട് പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള നാലപ്പാടൻസ് യൂ.കെ.മാളിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയുമായി ബന്ധപ്പെടുക, phone : 8281282368 ഇ.മെയിൽ- skillcoordinator.ksd@gmail.com
No comments