യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡണ്ട് വ്യക്തി വൈരാഗ്യം തീർക്കുന്ന നടപടിയെന്ന് നോയൽ
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു. രണ്ടരവര്‍ഷക്കാലയളവില്‍ തുടര്‍ച്ചയായി നാലു തവണ പാര്‍ട്ടി നേതൃത്വത്തെ അവമതിപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയതിനാണ് നോയലിനെ പുറത്താക്കിയതെന്ന് ഹക്കീം പറഞ്ഞു. എന്നാല്‍ ഹക്കീമിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് വ്യക്തിപരമായുള്ള വൈരാഗ്യം തീര്‍ക്കുകയാണ് അദ്ദേഹം ഈ നടപടിയിലൂടെ ചെയ്തിരിക്കുന്നതെന്ന് നോയല്‍ പറഞ്ഞു.
തന്നെ രാഷ്ട്രീയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഹക്കീം ശ്രമിക്കുന്നു. തനിക്കെതിരെ നടപടി എടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മാത്രമെ സാധിക്കു എന്നിരിക്കെ എന്നെ പുറത്താക്കാന്‍ ഡിസിസി പ്രസിഡന്റ് നടത്തിയ നടപടി പാര്‍ട്ടി വിരുദ്ധമാണ്. കെഎസ് യു ജില്ലാ പ്രസിഡന്റായിരുന്നപ്പോഴും ഹക്കീം തനിക്കെതിരെ സ്വീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം എന്നെ തിരിച്ചെടുത്തു. പാര്‍ട്ടിയുടെ പെര്‍ഫോമന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തനിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മത്സരിച്ചിട്ടും 1013 വോട്ടോടെ വിജയിക്കാന്‍ സാധിച്ചത്. അകാരണമായി തന്നെ പുറത്താക്കിയ പാര്‍ട്ടി വിരുദ്ധ നടപടിക്ക് എതിരെ നേതൃത്വത്തിന് ഉടന്‍ പരാതി നല്‍കുമെന്നും നോയല്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്നും പരാതിയുണ്ടെങ്കില്‍ ഉന്നത നേതൃത്വത്തെ സമീപിക്കാന്‍ നോയലിന് അവകാശമുണ്ടെന്നും ഹക്കീം പറഞ്ഞു
No comments