Breaking News

കോവിഡ് വാക്സിനേഷൻ: കോടോംബേളൂരിൽ 'മിഷൻ 100പ്ലസ്' പരിപാടിക്ക് തുടക്കമായി


ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ്  ലഭിച്ച് 100 ദിവസത്തിനു മുകളിൽ രണ്ടാം ഡോസിനായി കാത്തിരിക്കുന്ന അർഹരായ ഒരാൾ പോലും  ബാക്കിയില്ല എന്നുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കോടോംബേളൂർ ഗ്രാമപഞ്ചായത്തും  എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന "മിഷൻ 100 പ്ലസ്"പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷ പി. കെ, തുടങ്ങിയവർ സംസാരിച്ചു.

No comments