സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പി.കെ.വി അനുസ്മരണ യോഗം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: സി.പിഐയുടെ സമുന്നത നേതാവും കേരളത്തിലെ മുഖ്യമന്ത്രിയും ആയിരുന്ന പി.കെ വാസുദേവൻ എന്ന പി.കെ.വിയുടെ പതിനാറാം ചരമദിന ഭാഗമായി മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ അനുസ്മരണ യോഗം സി.പിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കെ.പി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി.പി ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.എസ്.കുര്യാക്കോസ്, എം അസിനാർ എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി എം.കുമാരൻ മുൻ എംഎൽഎ സ്വാഗതം പറഞ്ഞു
No comments