Breaking News

ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ വൻ കവര്‍ച്ച




ഹൊസങ്കടി: ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ 2 മണിയോടെ കവര്‍ച്ച നടന്നത്. നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.

 

No comments