Breaking News

കലിങ്ക് നിർമ്മാണത്തിൻ്റെ പേരിൽ ഭീമനടിയിൽ റോഡിൻ്റെ പകുതി ഭാഗം കുഴിച്ചിട്ടിട്ട് മാസങ്ങളായി: ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ അപകടം പതിയിരിക്കുന്നു

വെള്ളരിക്കുണ്ട്: ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ ഭീമനടി പുതിയ കെ എസ് ഇ ബി  ഓഫീസിന് സമീപത്തായി കലിങ്ക് നിർമ്മാണത്തിൻ്റെ ഭാഗമായി റോഡിൻ്റെ ഒരു ഭാഗം കുഴിച്ചിട്ടത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നാല് മാസം കഴിഞ്ഞു ഈ അവസ്ഥയിൽ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.  റോഡ് കുഴിച്ചതിൻ്റെ മറുവശം റോഡ് താഴ്ന്ന് പോകാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഇതു വഴിയെ കരിങ്കല്ല് കയറ്റി പോകുന്ന പത്തും പത്തിനാറും ചക്രങ്ങൾ ഉള്ള ലോറികൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. അതു കൂടാതെ റേഷൻ ഗോഡൗൺ ആയ മാങ്ങോട്ടേക്ക് നീലേശ്വരത്ത് നിന്നും വാഹനങ്ങൾ വരുന്നതും അതു പോലെ തിരിച്ച് റേഷൻ കടകളിലേക്ക് ലോഡ് നിറച്ച വാഹനങ്ങൾ പോകുന്നതും ഇതു വഴിയാണ്. കിളച്ചിട്ട ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടത്താത്തതിനാൽ വാഹനങ്ങൾ ഭാരം മൂലം റോഡ് ഇടിയാനും സാധ്യതയുണ്ട്, ഇത് വലിയ അപകടത്തിന് കാരണമാകും. പൊതുമരാമത്ത് മന്ത്രി പുറത്തിറക്കിയ PWD4U അപ്പിൽ ഒന്നിൽ കൂടുതൽ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുമ്പ് അധികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

No comments