'സ്ത്രീപീഡനത്തിൽ ദല്ലാൾ പണി ചെയ്യുന്ന മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെക്കണം' മാവുങ്കാൽ ടൗണിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു
കാഞ്ഞങ്ങാട് : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടതിന്റെ വ്യക്തമായ തെളിവുകൾ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ എൻസിപി നേതാവും വനംവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടു മാവുങ്കാൽ ടൗണിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
എന്‍സിപി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍ പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നു. പീഡനങ്ങൾക്കും കൊള്ളയ്ക്കും മാത്രം സംരക്ഷണം നൽകുന്ന തരത്തിൽ പിണറായി സർക്കാർ അധപതിച്ചു എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ കമ്മറ്റി അംഗം പ്രദീപ് കുമാർ പറഞ്ഞു . ബിജെപി അജാനൂർ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു വൈശാഖ് മാവുങ്കൽ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞും .
No comments