Breaking News

അട്ടേങ്ങാനം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ടെക്സ്റ്റ് ബുക്ക് ,നോട്ട് ബുക്ക് വിതരണം നടത്തി


ഒടയഞ്ചാൽ: അട്ടേങ്ങാനം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ടെക്സ്റ്റ് ബുക്കും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കും സൗജന്യമായി നൽകി സ്കൂൾ സ്റ്റാഫ്. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ , പി ടി എ. പ്രസിഡണ്ട് സി. ചന്ദ്രൻ ,പ്രിൻസിപ്പൽ അലി.എൻ, ഹെഡ്മിസ്ട്രസ് നിർമ്മല എൻ.കെ, മോഹനൻ കെ , രാജൻ.കെ, ടോമി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

No comments