Breaking News

പരപ്പ എരംകുന്നിലെ സജിക്ക് ചികിത്സാ സഹായ കമ്മറ്റിയും ഡി.വൈ.എഫ്.ഐ ഇടത്തോട് പള്ളത്തുമല യൂണിറ്റുകളും സമാഹരിച്ച തുക കൈമാറി


പരപ്പ: ജോലിക്കിടെ തെങ്ങിൽ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പരപ്പ എരംകുന്നിലെ എ.ആർ സജി എന്ന ചെത്ത് തൊഴിലാളിക്ക് ധനസഹായം കൈമാറി. ഡിവൈഎഫ്ഐ ഇടത്തോട്, പള്ളത്തുമല യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിൽ നിന്ന് ലഭിച്ച ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തി അറുപതു രൂപയും പാർട്ടി തലത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സംഭാവനയായി സമാഹരിച്ച അൻപത്തേഴായിരത്തി അഞ്ഞൂറ്റി നാല്പത് രൂപയും ഉൾപ്പടെ ഒരു ലക്ഷത്തി എൺപത്തൊന്നായിരത്തി അറുന്നൂറ് രൂപയുടെ ധനസഹായമാണ് സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി സി ദാമോദരൻ സജിയുടെ കുടുംബത്തിന് കൈമാറിയത്.

ലോക്കല്‍ കമ്മിറ്റി അംഗം സാബു കാക്കനാട്ട്, പി കെ  രാമചന്ദ്രൻ, ഡിവൈഎഫ്‌ഐ എടത്തോട് യൂണിറ്റ് പ്രസിഡണ്ട് ബിനില്‍, സെക്രട്ടറി അഖില്‍ കുമാർ, പള്ളത്ത്മല യൂണിറ്റ് പ്രസിഡണ്ട് സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  പള്ളത്തുമല ബ്രാഞ്ച് സെക്രട്ടറി  വി. പ്രശാന്ത് ചെയര്‍മാനും, എടത്തോട് ബ്രാഞ്ച് സെക്രട്ടറി എ.മധു കൺവീനറുമായുള്ള ചികിത്സാ സഹായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

No comments