Breaking News

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട്


കർണാടകത്തിന് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ.കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹര്യത്തിലാണ് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


അതേസമയം, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടക സർക്കാർ ആർടിപിസി ആർ പരിശോധന നിർബന്ധമാക്കിയിരുന്നു . കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്കും നിബന്ധന ബാധകമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.


ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.



പരമാവധി ടെസ്റ്റുകൾ നടത്താനാണ് കേരളത്തിന്റെ തീരുമാനം. 1.9 ലക്ഷത്തോളം ടെസ്റ്റുകൾ നടന്ന ദിവസമുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണ്. ആർ.ടി.പി.സി.ആർ. പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

No comments