കർക്കിടക കഞ്ഞി വിതരണവുമായി പരപ്പ കുടുംബശ്രീ ജനകീയ ഹോട്ടൽ
പരപ്പ: കോവിഡ് മഹാമാരി കാലത്ത് രോഗപീഢകളെ അകറ്റാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടുംബശ്രീ കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞി പരപ്പയിൽ വിതരണം തുടങ്ങി.
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പയിൽ നടത്തുന്ന കുടുംബശീ ജനകീയ ഹോട്ടലിലൂടെയാണ് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ലക്ഷ്മി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾ നാസറിന് ഔഷധക്കഞ്ഞി നല്കി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ സെലിൻ ജോസഫ് അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ,പരപ്പ എട്ടാം വാർഡ് മെമ്പർ രമ്യ.കെ., വൈശാഖ്.വി.ടി, എ.ആർ.രാജു, വിനോദ് പന്നിത്തടം എന്നിവർ പ്രസംഗിച്ചു. സ്വർണലത .ടി സ്വാഗതവും, ജെയ്സമ്മ ബാബു നന്ദിയും പറഞ്ഞു.
No comments