പി എൻ പണിക്കർ ഫൗണ്ടേഷൻ വായന മാസാചരണം സമാപിച്ചു
പി എൻ പണിക്കർ ഫൗണ്ടേഷൻ കാൻഫെഡ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വായന മാസാ ചരണ പരിപാടി സമാപിച്ചു ഒരുമാസം നീണ്ടുനിന്ന മാസാചരണത്തിന് ഉദ്ഘാടനം വായനാദിനത്തിൽ മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ജി ഗോപകുമാർ നിർവഹിച്ചിരുന്നത് സമാപന പരിപാടി കാവ്യ സന്ധ്യയോടെ യാണ് നടന്നത് കവി സി എം വിനയചന്ദ്രൻ കവിത അവതരിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ കെ പി ജയരാജൻ അധ്യക്ഷനായി കെ വി രാഘവൻ ഈ രാഘവൻ സി സുകുമാരൻ പി കെ ചന്ദ്രശേഖരൻ ജോസഫ് പ്ലാച്ചേരി കാവുങ്കൽ നാരായണൻ സുരേന്ദ്രനാഥ് പ്രൊഫസർ ശ്രീനാഥ് ആയിഷ മുഹമ്മദ് ചന്ദ്രിക മോനാച്ച എന്നിവർ സംസാരിച്ചു ഇരുപത്തിയഞ്ചോളം പേർ കവിത അവതരിപ്പിച്ചു വായനാ മാസാചരണത്തിന് ഭാഗമായി കവിയരങ്ങ് വായനാമത്സരം ചിത്രരചനാമത്സരം സംഗീത ദിന പരിപാടി മുൻകാല സാരഥികളെ ആദരിക്കൽ അനുസ്മരണം എന്നിവ നടന്നു
No comments