മലയോരത്തെ പ്രധാന റോഡുകളുടെ നിർമ്മാണത്തിന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകി കിളിയളം-വരഞ്ഞൂർ റോഡിന്റെയും, ചീമേനി-ഭീമനടി റോഡിനെയും നിർമ്മാണം നിലച്ചു
വെള്ളരിക്കുണ്ട്: മലയോരത്തെ പ്രധാന റോഡുകളുടെ നിർമ്മാണത്തിന് കിഫ്ബി സ്റ്റോപ് മെമ്മോ നൽകി. ഇതോടെ കിളിയളം വരഞ്ഞൂർ റോഡിന്റെയും , ചീമേനി ഭീമനടി റോഡിനെയും നിർമ്മാണം നിലച്ചു. 16-9-2020ന് അയച്ച സ്റ്റോപ്പ് മെമ്മോ ആണ് കഴിഞ്ഞ ദിവസം കരാറുകാർക്ക് ലഭിച്ചത്. പണി തുടങ്ങിയ സമയത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാരണങ്ങൾ ആണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്. 16 ശതമാനം മാത്രം നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്നും നിർമ്മാണത്തിൽ അപാകത ഉണ്ടെന്നും കാണിച്ചാണ് നോട്ടീസ്. എന്നാൽ കിളിയളം വരഞ്ഞൂർ റോഡിന്റെ നിർമ്മാണം 50 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.
ചീമേനി ഐ ടി പാർക്ക് ഭീമനടി റോഡിന്റെ നിർമ്മാണം സ്റ്റോപ്പ് മെമ്മോയെ തുടർന്ന് നിർത്തിവെച്ചു. ഈ റോഡിന്റെ നിർമ്മാണം 20 ശതമാനം പോലും പൂർത്തിയായിട്ടില്ല. അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ റോഡു നിർമ്മാണം നിലച്ചു പോകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു .
No comments