Breaking News

മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി


മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി. പുലിക്കുരുമ്പ പൈനാടത്ത് കുടുംബാംഗമാണ്. മൃതസംസ്കാരം നാളെ (22.07.2021 വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ.

മക്കൾ: ജോസഫ് (പനത്തടി), കെ.ജെ. ഫ്ലാബിയൻ(അദ്ധ്യാപകൻ, സെൻറ് ജൂഡ് ഹയർ സെക്കൻ്റ്റി സ്കൂൾ വെള്ളരിക്കുണ്ട്), റിയ മാത്യു, വിൻസെൻ്റ് (ബാംഗ്ലൂർ), ട്രീസ ജോസഫ്, തോമസ്ജോൺ (അദ്ധ്യാപകൻ, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി),

മരുമക്കൾ: മേഴ്സി, മിനി(ജി.എച്ച്.എസ്.എസ്.ചായ്യോത്ത്), മാത്യു തകിടിപ്പുറം(പാണത്തൂർ), ജിൻറു, ജോസഫ് ജോർജ്ജ് മഠത്തിൽ (കാഞ്ഞങ്ങാട്), ലെസി തോമസ് (തലശ്ശേരി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റി).


മൃതദേഹം നാളെ രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെ നീലേശ്വരം പേരോൽ എസ്.എച്ച് കോൺവെൻ്റിനു സമീപത്തുള്ള മകൻ ഫ്ലാബിയൻ്റെ വസതിയിൽ പൊതുദർശനത്തിന് ശേഷം കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പയിലേക്ക് കൊണ്ടു പോകുന്നതാണ്.

No comments