Breaking News

SSLC വിജയികളെ DYFI മീർകാനം യൂണിറ്റ് അനുമോദിച്ചു


പെരിയങ്ങാനം: എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയ യൂണിറ്റ് പരിധിയിലെ ശ്രീഷ്‌ണവ് ടി ആർ, ക്രിസ്റ്റി ജോസഫ്, സംഗീത് ചന്ദ്രൻ,ശ്രീനന്ദന ടി വി,മൃദുല എം,അനിൽ ചന്ദ്രൻ,അഖിൽ ചന്ദ്രൻ, വിസ്മയ വിജയൻ എന്നീ വിദ്യാർത്ഥികളെയാണ് ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചത്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു വിജയികളുടെ വീടുകളിൽ എത്തിയാണ്  സ്നേഹോപഹാരം കൈമാറിയത്. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം വി രതീഷ് ,മേഖലാ സെക്രട്ടറി പി സുജിത് കുമാർ എന്നിവ ഉപഹാരം നൽകി,ശിവരാജ് കെ പി,വൈശാഖ് കെ പി,അശ്വിൻ എം,വൈഷ്ണവ് കെ പി,ആദിത്യൻ എം എം എന്നിവർ സംബന്ധിച്ചു

No comments