എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഫലപ്രഖ്യാപനം നടക്കുക. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
കൊറോണ സാഹചര്യത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം കടന്നുപോയത്. പരീക്ഷകള്‍ മാത്രമാണ് സ്‌കൂളുകളില്‍ വെച്ച് നടന്നത്. ഓണ്‍ലൈന്‍ സ്‌കൂള്‍ സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതിയ കേരളത്തിലെ ആദ്യത്തെ ബാച്ചാണ് ഇത്.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.ഗള്‍ഫില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 573 പേരും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 627 പേരുമാണ് പരീക്ഷ എഴുതിയത്.
ഇത്തവണ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉള്‍പ്പെടെയുള്ള പാഠ്യേതര പരിപാടികള്‍ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഫലമറിയാൻ👇
1. http://keralapareekshabhavan.in
2.https://sslcexam.kerala.gov.in
3.www.results.kite.kerala.gov.in
No comments