Breaking News

വയനാട്ടിൽ ബസുടമ മരിച്ച നിലയിൽ




വയനാട്ടിൽ ബസുടമയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയലിലാണ് സംഭവം. സ്വകാര്യ ബസുടമയാണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ട്.


കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടൽമാട്- സുൽത്താൻബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിൽ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

No comments