Breaking News

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ബളാൽ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ നടത്തി


വെള്ളരിക്കുണ്ട്:  വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ബളാൽ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് പി ജി ദേവ് ഉൽഘാടനം ചെയ്തു, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ സി എ  ലത്തീഫ് അധ്യക്ഷനായിരുന്നു , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ കരുണാകാരൻ നായർ , പരപ്പ ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, മുസ്ലിം ലീഗ് കിനാനൂർ കരിന്തളം പഞ്ചായത്തു സെക്രട്ടറി താജുദ്ധീൻ കമ്മാടം, സിബിച്ചൻ പുളിൻകാല, മുസ്ലിം ലീഗ് ബളാൽ പഞ്ചായത്തു വൈസ് പ്രസിഡന്റ് ഇസ്ഹാക് കനകപള്ളി,എ ൽ കെ  മൊയ്തു, സാജൻ ജോസഫ്, യു വി മുഹമ്മദ് കുഞ്ഞി,മാത്യു പൂവതികുന്നേൽ,എന്നിവർ പ്രസംഗിച്ചു, യുഡിഎഫ് ബളാൽ മണ്ഡലം ചെയർമാൻ എം പി ജോസഫ് സ്വാഗതവും ,ആന്റണി കുമ്പുക്കൽ നന്ദിയും പറഞ്ഞു

No comments