Breaking News

ബിരിക്കുളം-കാലിച്ചാമരം റോഡിൻ്റെ ശോചനീയാവസ്ഥ: കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ബിരിക്കുളത്ത് പ്രതിഷേധ ധർണ്ണ നടത്തി


പരപ്പ: ബിരിക്കുളം-കാലിച്ചാമരം റോഡിനോട് ജില്ലാ പഞ്ചായത്ത് കാണിക്കുന്ന അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കിനാനൂർ-കരിന്തളം മണ്ഡലം മണ്ഡലം കമ്മറ്റി ബിരിക്കുളത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ഉമേശൻ വേളൂർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.

ബിരിക്കുളം വാർഡ് പ്രസിഡണ്ട് റെജി തോമസ് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് സജി.സി.ഒ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രാജേഷ് പുതുക്കുന്ന് , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നോബിൾമാത്യു, പഞ്ചായത്ത് മെമ്പർ കെ.പി. ചിത്രലേഖ എന്നിവർ സംസാരിച്ചു. രാജീവ കളിയാനം നന്ദി പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസ്തുത റോഡിനനുവദിച്ച ഫണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ശകുന്തള സ്വന്തം നാടായ കയ്യൂരിലേക്ക് വകമാറ്റിയത് ഏറെ വിവാദമായിരുന്നു, ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കിനാനൂർ-കരിന്തളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാലക്ക് പാർട്ടി അച്ചടക്ക നടപടിയും നേരിടേണ്ടി വന്നിട്ടുണ്ട്.

No comments