Breaking News

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മിനി സിവിൽ സ്റ്റേഷൻ മാർച്ച്‌ നടത്തി


കാഞ്ഞങ്ങാട് :നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ബിജെപി ജില്ല സെക്രട്ടറി മനുലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ശ്രീജിത്ത്‌ പാറക്കളായി, ജില്ല സെക്രട്ടറി സാഗർ ചാത്തമത്ത്,യുവമോർച്ച ജില്ല ട്രഷറർ ജിതേഷ്  ,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് സൗത്ത്, പ്രദീപ് കുമാർ മാവുങ്കാൽ, എച്ച് ആർ ശ്രീധരൻ, കൃഷ്ണൻ അരയി, മനോജ്‌ കോട്ടപ്പാറ, ചന്ദ്രൻ കല്ലൂരാവി എന്നിവർ സംസാരിച്ചു. ജനകരാജ്, ജിതിൻ മരക്കാപ്പ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

No comments