Breaking News

ഇന്ധന വില വർദ്ധനവ്: കേരള കോൺഗ്രസ് (ജേക്കബ്) വെള്ളരിക്കുണ്ട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെയും ഇന്ധനവില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോൺഗ്രസ് ജേക്കബ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

പെട്രോളിയം ഉത്പനങ്ങളുടെ വില വർധന പിൻവലിക്കുക, പാചക വാതക ത്തിന്റെ സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സമരം നടത്തിയത്.

പാർട്ടി സംസ്ഥാന ഹൈപവർ കമ്മറ്റിയംഗം മാത്യു നാരകത്തറ ഉത്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് അന്റെക്‌സ്‌ ജോസഫ് അധ്യക്ഷത വഹിച്ചു.  ടോംസി തോമസ്, ജൻസൺ കുര്യൻ, സി എസ് തോമസ്, ജയൻ ,കെ ഡി വർക്കി,ഷിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

No comments