Breaking News

നീലേശ്വരം കൊട്രച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച: പ്രതി അറസ്റ്റിൽ


കാഞ്ഞങ്ങാട് : പടന്നക്കാട് കൊട്രച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ.

കണ്ണൂർ പുലുപ്പി അത്തായ കുന്ന് കൂലിയേരിയൻ ഹൗസിൽ ശ്രീധരന്റെ മകൻ പ്രവീണി (30) നെയാണ്  കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്തു നിന്നും  കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 

നെഹ്റു കോളജ് അധ്യാപിക കൊട്രച്ചാലിലെ റീജയും ഭർത്താവ് സതീഷും കുടുംബ സമേതം  വീട് പൂട്ടി ബന്ധു വീട്ടിലേക്ക് പോയപ്പോഴാണ് മോഷണം നടന്നത്.വീടിന്റെ മുൻവാതിൽ കുത്തി തുറന്ന് അകത്ത് കയറി പ്രതി  സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും യു.പി.എസും മോഷ്ടിച്ചത്.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. 

കിടപ്പ് മുറിയും അലമാരകളും കുത്തിതുറന്നുവെങ്കിലും  സ്വർണ്ണവും പണവും സൂക്ഷിക്കാത്തതിനാൽ ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ പ്രവീണിനെ ഉച്ച കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി

No comments