ഇല്ലായ്മയിൽ നിന്നും പടപൊരുതി LLB നേടിയ ബന്തടുക്ക കക്കച്ചാലിലെ അഡ്വക്കേറ്റ് ശ്രുതി രാജിന് കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ അനുമോദനം
രാജപുരം : ഇല്ലായ്മയിൽ നിന്നും പടപൊരുതി LLB നേടിയ കക്കച്ചാലിലെ ശ്രുതി രാജിനെ കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ പ്രവർത്തകർ വീട്ടിലെത്തി അഭിനന്ദിച്ചു.
കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കക്കച്ചാലിലെ രാജൻ - ശ്യാമള ദമ്പതിമാരുടെ മൂത്ത മകൾ ശ്രുതി രാജ് ഇല്ലായ്മയിൽ നിന്നാണ് തിളക്കമാർന്ന വിജയം നേടിയത്.കൂലി പണിയെടുത്തു കഴിയുന്ന കുടുംബത്തിന് വർഷങ്ങൾക്ക് മുമ്പ് സർക്കാർ അനുവദിച്ച് നൽകിയ അഞ്ച് സെൻ്റ് ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. പിതാവ് രാജൻ ശാരീരിക അവശതകൾ ഉണ്ടായിട്ടും നിത്യേന കൂലി പണിയെടുത്താണ് ചിലവും രണ്ട് കുട്ടികളുടെ പഠന കാര്യവും നോക്കുന്നത്. തൃശൂർ സർക്കാർ വക നിയമ കലാലയത്തിൽ നിന്നാണ് ശ്രുതി രാജ് അഞ്ച് വർഷം നിയമബിരുദം ( BBA LLB) (honours) പൂർത്തിയാക്കിയത്. മകൻ ശ്യാം രാജ് ബന്തടുക്ക ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
No comments