Breaking News

മലയോരത്ത് പ്രധാന റോഡുകളുടേയും കൽവെട്ടറുകളുടേയും പ്രവർത്തനം നിലച്ചു: പ്രതിഷേധ സംഗമം തീർത്ത് ഈസ്റ്റ്എളേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി


മലയോര മേഖലയിലെ പുനർനിർമ്മാണം ആരംഭിച്ച പ്രധാന റോഡുകളുടെയും കൽവെൽവെട്ടറുകളുടയും  പ്രവർത്തനം നിലച്ചതിൽ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാവയൽ നല്ലോംപുഴ റോഡിൽ ഏഴ് മാസത്തോളമായി  പൊളിച്ചിട്ടിരിക്കുന്ന നിരത്തുംതട്ട് കൽവെൽട്ടറിന് സമീപം പ്രതിഷേധ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്ഘാടനം ചേയ്തു. മണ്ഡലം  പ്രസിഡൻ്റ് ജോർജ്ജുകുട്ടി കരിമഠം അദ്ധ്യക്ഷത വഹിച്ചു.  ശാന്തമ്മ ഫിലിപ്പ് , സെബാസ്റ്റ്യൻ പതാലിൽ , ജിസൺ ജോർജ് , അന്നമ്മ മാത്യു , നാരായണി പി ഡി ,പ്രശാന്ത് സെബാസ്റ്റ്യൻ , ബാലചന്ദ്രൻ ,  ഗോപാലകൃഷ്ണൻ തയ്യേനി , ജോണി പള്ളത്തുകുഴി , ജിജി ഈരോലി ,സന്തോഷ് ചൈതന്യ , മാത്യു നായ്ക്കാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നെന്ന് നേതാക്കൾ അറിയിച്ചു.

No comments