Breaking News

ഫാഷൻ ഗോൾഡ് തട്ടിപ്പ്‌: പൂക്കോയ തങ്ങൾ കാഞ്ഞങ്ങാട് കോടതിയിൽ കീഴടങ്ങി


ഫാഷൻ ഗോൾഡ് തട്ടിപ്പ്‌ കേസിൽ ജ്വല്ലറി ഉടമയും ഒന്നാം പ്രതിയുമായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. കാഞ്ഞങ്ങാട് ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ. അജയകുമാർ മുഖേനയാണ് ഹാജരായത്.

രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിൽ മാസങ്ങളായി തങ്ങൾ നാട്ടിൽ നിന്ന് മുങ്ങി നടക്കുന്നതിന്റെ പേരിൽ ഇടപാടുകാർ ആക്രാമസക്തരാവുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു. 

കുടുംബിനികളുടേത് ഉൾപ്പെടെ നൂറു  കണക്കിന് ആളുകളുടെ നിക്ഷേപം ആണ് ഫാഷൻ ഗോൾഡിൽ ഉള്ളത്. നിക്ഷേപകർ  നൽകിയത് പ്രകാരം ഈ കേസുകളിൽ നൂറിലധികം എഫ് ഐ ആർ ഇട്ട കേസിന്റെ ഭാവി എന്താവുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടിയിരിക്കുന്നു. ഉച്ചയ്ക്ക് 2.30 ന് കേസ് വിളിക്കുമെന്ന് അറിയുന്നു.

No comments