വെള്ളരിക്കുണ്ട് പാത്തിക്കരയിൽ യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ യുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. പാത്തിക്കര പട്ടികവർഗ്ഗ കോളനിയിലെ കുറ്റ്യാട്ട് വീട്ടിൽ കണ്ണൻ്റെയും പുത്തരിച്ചിയുടെയും മകൻ രവി (42) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 8 മണിയോടെ രവിയുടെ അയൽവാസിയായ രാമകൃഷ്ണൻ വിറക് കഷ്ണം ഉപയോഗിച്ച് രവിയുടെ തലക്ക് അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയാണ് ഉണ്ടായത്. രാമകൃഷ്ണനെ വെള്ളരിക്കണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ട്.
No comments