Breaking News

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ ആര്‍.ബി.ഐ ; ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.


രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എ.ടി.എമ്മുകളാണ് ഉള്ളത്. എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം.

ജനങ്ങള്‍ക്കാവശ്യത്തിനുള്ള പണം എ.ടി.എമ്മുകളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കാനുള്ള തീരുമാനമെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കിലറില്‍ പറയുന്നു.


പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമുള്ള വിലയിരുത്തലില്‍ ആണ് നടപടി.

അതിനാല്‍ ബാങ്കുകള്‍, എ.ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കണമെന്നും പണലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം. മാസത്തില്‍ പത്തി്മണിക്കൂറില്‍ കൂടുതല്‍ സമയം എ.ടി.എം കാലിയായി കിടന്നാല്‍ പതിനായിരം രൂപയാണ് പിഴ ഈടാക്കുക. വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ കാര്യത്തില്‍ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനാണ് പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കുകയും ചെയ്യാം.

അതേ സമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഗസ്റ്റ് 1 മുതൽ ചില ബാങ്കിംഗ് നിയമങ്ങളിൽ ‌മാറ്റങ്ങൾ വരുത്തിയതിനാല്‍ ചെക്കുകൾ ഇനി മുതൽ എല്ലാ ദിവസവും മുഴുവൻ സമയവും ക്ലിയ‍ർ ചെയ്യാൻ കഴിയും. ഈ മാസം മുതൽ, നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) 24 മണിക്കൂറും പ്രവർത്തിക്കുമെന്നാണ് ആ‍ർബിഐ അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ എല്ലാ ദിവസങ്ങളിലും NACH ലഭ്യമായതിനാൽ, ചെക്ക് വഴി പണമടയ്ക്കുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളിൽ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാൽ, ഒരു ചെക്ക് നൽകുന്നതിനുമുമ്പ്, ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ ചെക്ക് ബൗൺസ് ആകും. ചെക്ക് ബൗൺസ് ആയാൽ പിഴ നൽകേണ്ടി വരും.

പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ എന്നിവ അവധി ദിവസങ്ങളിൽ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങൾ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം, വായ്പകൾക്കുള്ള തവണകൾ, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകൾ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നൽകുക. അതിനുശേഷം അധിക ചെക്കുകൾ നൽകുന്നതിന് എസ്‌ബി‌ഐ നിരക്ക് ഈടാക്കും. ‌എന്നാൽ, മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളിൽ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്‌ബി‌ഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

No comments