Breaking News

ഈസ്റ്റ്എളേരി ചാവറഗിരി കൂട്ടക്കുഴിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർ.. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അടക്കമുള്ള ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി


ചിറ്റാരിക്കാൽ: ഈസ്റ്റ്എളേരി ചാവറഗിരി കൂട്ടക്കുഴിയിൽ കാട്ടാന ഇറങ്ങി കൃഷിയിടം നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ് . ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.  കപ്പയും വാഴയും അടക്കമുള്ള കൃഷി സ്ഥലങ്ങൾ പൂർണ്ണമായി നശിപ്പിച്ച സ്ഥിതിയിൽ ആണ്. ജോൺ മുഞ്ഞനാട്ട്, ജോൺ മറ്റപ്പള്ളി തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് പ്രാധാനമായും നാശനഷ്ട്ടങ്ങൾ സംഭവിച്ചത്.


വന്യമൃഗങ്ങളുടെ ശല്യത്തിൽ സർക്കാർ തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ,  സോളാർ ഹാംഗിംങ്ങ് വേലി എത്രയും വേഗം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പാലാവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാവയൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കെ.പി.സി.സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചേയ്തു. ബെന്നി കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് , ജോർജ്ജ്കുട്ടി കരിമഠം , ജോസ് കുത്തിയതോട്ടിൽ , നാരായണി പി ഡി , തേജസ് കാവുകാട്ടിൽ , അഗസ്റ്റ്യൻ ജോസഫ്, അഡ്വ. മാത്യു നായ്ക്കാംപറമ്പിൽ , ജിജി പാലാവയൽ , ഷാമോൻ ചാവറഗിരി തുടങ്ങിയവർ സംസാരിച്ചു.

No comments