Breaking News

കള്ളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ലയൺസ് ക്ലബ്ബ് ഓക്സിജൻ കോൺസെന്ററേറ്റർ നൽകി


രാജപുരം: ലയൺസ് ക്ലബ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ഇ യുടെ 2020-2021 ഓക്സിജൻ ചലഞ്ച് പ്രോജക്റ്റിന്റെ ഭാഗമായി കള്ളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസന്ററേറ്റർ നൽകി

ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് വി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. ലയൺസ് ഡിസ്ട്രിക് കോഡിനേറ്റർ ടൈറ്റസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോളിച്ചാൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കണ്ണൻനായർ, സിക്രട്ടറി സെബാൻ കാരക്കുന്നേൽ, മുൻ പ്രസിഡണ്ട് സൂര്യനാരായണ ഭട്ട്, എന്നിവർ ആശംസകൾ നേർന്നു. സൊസൈറ്റി സിക്രട്ടറി ഒ.ജെ മത്തായി സ്വാഗതവും, ജയിൻ പി വർഗ്ഗീസ് നന്ദിയും പറഞ്ഞു.





No comments