Breaking News

പരിമിതിക്ക് മുന്നിൽ പതറാത്ത വിജയം കണ്ണൂര്‍ സര്‍വ്വകലാശാല ബി.എ പരീക്ഷയില്‍ മാലോം പുല്ലൊടിയിലെ ആന്‍മേരിക്ക് ഒന്നാംറാങ്ക്


വെള്ളരിക്കുണ്ട്:  കണ്ണൂര്‍ സര്‍വ്വകലാശാല ബി എ ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാജപുരം സെന്റ് പയസ് ടെന്‍ത്‌കോളേജിലെ ആന്‍മേരി ഒന്നാം റാങ്ക് നേടി. മാലോം പുല്ലൊടിയിലെ പുതുമനവീട്ടില്‍ സെല്ലി ജോസിന്റെയും ഷേര്‍ലിയുടെയും മകളാണ് ആന്‍മേരി. പഠിക്കുവാന്‍ മിടുക്കിയായ ആന്‍ മേരിക്ക് ജന്മനാ ഇടത് കൈപ്പത്തി ഇല്ലാത്തതിൻ്റെ പരിമിതികൾ മറികടന്നാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.


വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ ആന്‍മേരി പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് തോമാപുരം സെന്റ് തോമസ് സ്‌കൂളില്‍ നിന്നായിരുന്നു.

എല്ലാ വെല്ലു വിളികളും മറികടന്ന് ആന്‍മേരി ബി എ ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ ഇത്തവണ രാജപുരംപയസ് ടെന്‍ത് കോളേജിന് ഒന്നാം റാങ്ക് സമ്മാനിച്ചപ്പോള്‍ ആന്‍ മേരിയുടെ കൂട്ടുകാര്‍ ഇതേ വിഷയത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.

മകൾ ഉന്നത വിജയം നേടിയതിൻ്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് വെള്ളരിക്കുണ്ടിലെ ഇരുചക്ര വർക്ക്ഷോപ്പ് ഉടമ കൂടിയായ സെല്ലിജോസും വീട്ടമ്മയായ ഷേര്‍ളിയും.

No comments