Breaking News

വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ മാർക്കും നേടി യ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ മുഹമ്മദ്‌ ഫൈസാൻ ടി.കെക്ക് ശ്രീ ഇ ചന്ദ്രശേഖരൻ എം എൽ എ കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൻ്റെ സ്നേഹോപഹാരം കൈമാറി


കാഞ്ഞങ്ങാട്: വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും  നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജി വി എച്ച് എസ് എസ്  കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ മുഹമ്മദ്‌ ഫൈസാൻ ടി.കെ എന്ന മിടുക്കൻ. കാസറഗോഡ് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ്  വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഒരു കുട്ടി മുഴുവൻ മാർക്കും നേടുന്നത്. 

സംസ്ഥാന തലത്തിൽ VHSE പരീക്ഷയിൽ ആകെ രണ്ട് പേർക്കാണ് മുഴുവൻ മാർക്ക് വിജയം, അതിൽ ഒന്ന് മുഹമ്മദ് ഫൈസാനാണ്.കാഞ്ഞങ്ങാട് നിയോജക മണ്ഡലം| എംഎൽഎ ശ്രീ ഇ. ചന്ദ്രശേഖരൻ സ്കൂളിൻ്റെ ഉപഹാരം സമ്മാനിച്ചു പ്രധാന അധ്യാപകൻ കെ മോഹനൻ മാസ്റ്റർ   വാർഡ് കൗൺസിലർ പ്രഭാവതി പ്രിൻസിപ്പൽ ഇൻ ചാർജ് ഹേമാലിനി എന്നിവർ പങ്കെടുത്തു

No comments